سورة الإخلاص
( മക്കയില്‍ അവതരിച്ചു -സൂക്തങ്ങള്‍ 4 )
ഈ അദ്ധ്യായത്തിനു ധാരാളം നാമങ്ങള്‍ മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്. യാതൊരു കലര്‍പ്പും കൂടാതെ –പരിശുദ്ധമായ –ഏകദൈവ വിശ്വാസമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ധ്യായമെന്ന നിലക്ക് സൂറ:അല്‍ ഇഖ്‌ലാസ്(നിഷ്ക്കളങ്കത)എന്നും മതത്തിന്റെ അടിസ്ഥാനമായ മൌലിക തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതെന്ന നിലക്ക് സൂറ:അല്‍ അസാസ്(അടിത്തറ) എന്നും സൂറ അല്‍ മഅറഫ:(വിജ്ഞാനം) എന്നും സൂറത്തുത്തൌഹീദ് (ഏക ദൈവ സിദ്ധാന്തം)എന്നതുള്‍പ്പെടെ 20 നാമങ്ങള്‍ ഇമാം റാസി(റ) പറഞ്ഞിട്ടുണ്ട്. ഓരോ നാമവും ഈ അദ്ധ്യായത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
ഈ സൂറത്തിന്റെ പ്രാധാന്യവും ശ്രേഷ്ഠതയും വിശദീകരിക്കുന്ന ധാരാളം നബി വചനങ്ങള്‍ വന്നിട്ടുണ്ട്. ഖുബാ പള്ളിയിലെ ഇമാം നിസ്ക്കാരത്തില്‍ ഓരോ സൂറത്ത് ഓതുമ്പോഴും അതിനു മുമ്പായി ഈ സൂറത്ത് ഓതുമായിരുന്നു.ഇങ്ങനെ എല്ലാസമയത്തും അദ്ദേഹം ചെയ്തപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തോട് അതിനെക്കുറിച്ച് ചോദിച്ചു, അതായത് ഒന്നുകില്‍ ഈ സൂറത്ത് മാത്രം ഓതുക.അല്ലെങ്കില്‍ വേറെ ഓതുന്ന സൂറത്തില്‍ ചുരുക്കുക. അദ്ദേഹം പറഞ്ഞു ‘ഞാന്‍ ഇങ്ങനെയേ പ്രവര്‍ത്തിക്കുകയുള്ളൂ.‘ ഇത് നിങ്ങള്‍ ഇഷ്ടപ്പെടുമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് ഇമാമത്ത് നിന്ന് നേതൃത്വം നല്‍കാം .അല്ലെങ്കില്‍ ഞാന്‍ ഈ സ്ഥാനം ഒഴിയാം(മറ്റൊരാളെ ഇമാമാക്കി നിശ്ചയിക്കാം)എന്നാല്‍ നാട്ടുകാര്‍ ഈ ഇമാമിനെ കൈവിട്ടില്ല.നബി(صلى الله عليه وسلم )യോട് അവര്‍ ഈ കാര്യം സംസാരിച്ചു അപ്പോള്‍ നബി(صلى الله عليه وسلم )ആ ഇമാമിനെ വിളിച്ച് എന്താണിങ്ങനെ ചെയ്യാന്‍ കാരണം എന്ന് അന്വേഷിച്ചു. ഞാനതിനെ ഇഷ്ടപ്പെടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.അപ്പോള്‍ നബി(صلى الله عليه وسلم )പറഞ്ഞു بك اياها أدخلك الجنة
ഈ അദ്ധ്യായത്തോടുള്ള ഇഷ്ടം സ്വര്‍ഗപ്രവേശനം ഉറപ്പാക്കുമെന്ന് പറയപ്പെടാന്‍ മാത്രം മഹത്വമുള്ളതാണ്
നിങ്ങള്‍ പറയുന്ന രക്ഷിതാവിന്റെ പരമ്പര ഒന്ന് വിശദീകരിച്ചു തരണമെന്ന് നബി(صلى الله عليه وسلم )യോട് ശത്രുക്കള്‍ ചോദിച്ചപ്പോഴാണ് ഈ അദ്ധ്യായം അവതരിച്ചത്. എന്നും എല്ലാവരെയും അള്ളാഹു പടച്ചു അള്ളാഹുവിനെ ആരാണ് പടച്ചത് എന്ന് ജൂതന്മാര്‍ നബി(صلى الله عليه وسلم )യോട് ചോദിക്കുകയും അപ്പോള്‍ മോശമായ ആ ചോദ്യം കേട്ട് നബി(صلى الله عليه وسلم )ക്ക് ദേഷ്യം വരികയും തങ്ങളെ ആശ്വസിപ്പിച്ച് ജിബ്‌രീല്‍(അ)വന്ന് അതിന്റെ മറുപടിയായി ഈ സൂറത്ത് ഓതിക്കൊടുത്തു(ത്വബ് രി 15/388)
സൂറത്ത് ഇഖ്‌ലാസ് ഖുര്‍ആനിന്റെ മൂന്നിലൊന്നിനോട് തുല്യമാണെന്ന് നബി(صلى الله عليه وسلم )പറഞ്ഞിട്ടുണ്ട്.ഇതും തുടര്‍ന്നുള്ള രണ്ട് അദ്ധ്യായങ്ങളും ഉറങ്ങാന്‍ കിടക്കുന്നേരം ഓതി ഇരു കൈകളിലും ഊതി അവിടുത്തെ മുഖവും ശിരസ്സും ശരീരത്തില്‍ നിന്ന് കൈ എത്തുന്ന മറ്റ് ഭാഗങ്ങളും തടവാറുണ്ടായിരുന്നെന്നും ഇമാം ബുഖാരി(رحمه الله)ഉള്‍പ്പെടെയുള്ള ഇമാമുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതൊരു ആരാദ്ധ്യനിലേക്കാണോ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത് അവന്റെ ഗുണവിശേഷണങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ച് തരാം എന്ന് പറയുവാന്‍ നബി(صلى الله عليه وسلم )യോട് കല്‍പ്പിച്ച് കൊണ്ടാണിത് ആരംഭിക്കുന്നത്. തുടര്‍ന്ന് തൌഹീദിന്റെ (ഏകത്വം)അനിവാര്യതക്കാധാരമായ അഞ്ച് ഗുണ വിശേഷണങ്ങള്‍ ആണ് ഈ സൂറത്തില്‍ പരിചയപ്പെടുത്തുന്നത്
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാന്‍ ആരംഭിക്കുന്നു

1. قُلْ هُوَ اللَّهُ أَحَدٌ
(നബിയെ!)പറയുക.കാര്യം അള്ളാഹു ഏകനാകുന്നു
هُو - എന്ന സര്‍വ നാമത്തിനു അത് എന്നും അവന്‍ എന്നും അര്‍ത്ഥം വരും.മുമ്പ് പ്രസ്താവിക്കപ്പെട്ട ഏതെങ്കിലും ഒന്നിനെ ഉദ്ദേശിച്ച് കൊണ്ടല്ലാതെയുള്ള ഇത്തരം സന്ധര്‍ഭങ്ങളില്‍ പിന്നീട് പറയുന്ന വിഷയത്തിന്റെ ഗൌരവത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുവാന്‍ വേണ്ടി ആ പദം പ്രയോഗിക്കാറുണ്ട്.
അതിനു ضمير الشأن (കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള സര്‍വ നാമം) എന്ന് പറയും
അതാണ് ഇവിടെ ഉദ്ദേശ്യം എന്ന് ധാരാളം വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.അത് അനുസരിച്ചാണ് കാര്യം എന്ന് ഇവിടെ هُو എന്നതിനു അര്‍ത്ഥം പറഞ്ഞത്. താഴേ പറയുന്നതാണ് കാര്യം എന്ന് സാരം.
അവിശ്വാസികളുടെ വാക്കുകളില്‍ നിന്നോ സ്ഥിതിഗതികളില്‍ നിന്നോ അള്ളാഹുവിനെക്കുറിച്ച് ഉത്ഭവിച്ച അന്വേഷണത്തിന്റെ മറുപടിയെന്ന നിലക്ക് هُو-എന്നത് സാധാരണ സര്‍വ നാമമാണെന്നും ആവാം .അപ്പോള്‍ അടുത്ത വാക്കും ഇതും ചേര്‍ന്ന് കൊണ്ടുള്ളതായിരിക്കണം വാചക ഘടന.അവന്‍ അള്ളാഹുവാണ് ഏകനാണ് എന്നാവും അപ്പോള്‍ ഈ ആയത്തിന്റെ അര്‍ത്ഥം, കൂടുതല്‍ പ്രസക്തം ഒന്നാം വിശദീകരണമാണ് .അള്ളാഹു എന്ന വാക്ക് മഹത്വത്തിന്റെ എല്ലാ ഗുണ വിശേഷണങ്ങളും ഒരുമിച്ച് കൂട്ടിയത് പോലെ - - أَحَدٌ എന്നതും പരിപൂര്‍ണ്ണതയുടെ എല്ലാഗുണങ്ങളും ഒരുമിച്ച്കൂട്ടിയ പദമാണ് അതായത് അവന്റെ സത്തക്ക് ബഹുത്വമോ പലതിനാലും കൂടിയ ഘടനയോ ഇല്ലാത്തവന്‍ , ഇണയോ തുണയോ പങ്കാളിയോ ഇല്ലാത്തവന്‍ , സത്തയിലും ഗുണത്തിലും പ്രവര്‍ത്തനത്തിലും ഏകനായുള്ളവന്‍ എന്ന് ഈവാക്ക് അറിയിക്കുന്നു .

أَحَدٌ എന്നതിനു ഏകന്‍ ,ഒരുവനെന്നൊക്കെയാണ് വാക്കര്‍ത്ഥമെങ്കിലും അതിന്റെ പ്രയോഗത്തിനു ചില പ്രത്യേകതകളുണ്ട് . لاأحد (ഒരാളുമില്ല)എന്ന നിഷേധരൂപത്തില്‍ ഈ വാക്ക് പറയുമ്പോള്‍ അത് സൃഷ്ടികളെ പറ്റി ഉപയോഗിക്കാറുണ്ടെങ്കിലും സ്ഥിരപ്പെടുത്തുന്ന രൂപത്തില്‍ പറയുമ്പോള്‍ അത് അല്ലാഹുവിനെ പറ്റി മാത്രമേ ഉപയോഗിക്കാറുള്ളൂ
അള്ളാഹു ഏകനാണെന്നും ഏകനായ അള്ളാഹു എന്നും (الله أحد –الله الأحد) പറയും പോലെ
ഏകനായ നേതാവ്.നേതാവ് ഏകനാണ് ( السيد الأحد- السيد أحد ) എന്നോ പറഞ്ഞ് കൂടാ
അത് പോലെ എണ്ണം പറയുമ്പോള്‍ ഒന്ന് ,ഒരാള്‍ എന്ന അര്‍ത്ഥത്തിലും أَحَدٌ എന്ന് പറയില്ല واحد എന്നേ പറയൂ.അപ്പോള്‍ أحد എന്നാല്‍ എണ്ണത്തില്‍ ഏകന്‍ എന്ന് മാത്രമല്ല ഏത് നിലക്ക് നോക്കിയാലും ഏകന്‍ എന്ന അര്‍ത്ഥം ധ്വനിപ്പിക്കാനാണീ പ്രയോഗം അത് കൊണ്ട് തന്നെ അള്ളാഹുവെ കുറിച്ച് واحد എന്നോ أحد എന്നോ പറയുമ്പോള്‍ ഇതേ അര്‍ഥം ആണുദ്ദേശിക്കുന്നത്
ഈ വ്യത്യാസം ധ്വനിപ്പിക്കാന്‍ ഉതകുന്ന ഒരു പദം മലയാളത്തില്‍ ഇല്ല. ചുരുക്കത്തില്‍ ബഹുത്വത്തിന്റെയോ നാനാത്വത്തിന്റെയോ ഘടനയുടെയോ കലര്‍പ്പില്ലാത്ത ഏകനായുള്ളവന്‍ എന്ന് അഹദിനും എണ്ണത്തില്‍ മറ്റൊരു ഇണയില്ലാത്ത ഒരേ ഒരുവന്‍ എന്ന് വാഹിദിനും അര്‍ത്ഥമാകുന്നു. അള്ളാഹു ഏകനാണെന്നതിന്റെ തെളിവും വിശദീകരണവുമാണ് തുടര്‍ന്ന് പറയുന്നത്
2. اللَّهُ الصَّمَدُ
അള്ളാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സര്‍വചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാകുന്നു
അള്ളാഹു ഏകനാണെന്നും ഏകനായ അള്ളാഹു എന്നും (الله أحد –الله الأحد) പറയും പോലെ
ഏകനായ നേതാവ്.നേതാവ് ഏകനാണ് ( السيد الأحد- السيد أحد ) എന്നോ പറഞ്ഞ് കൂടാ
അത് പോലെ എണ്ണം പറയുമ്പോള്‍ ഒന്ന് ,ഒരാള്‍ എന്ന അര്‍ത്ഥത്തിലും أَحَدٌ എന്ന് പറയില്ല واحد എന്നേ പറയൂ.അപ്പോള്‍ أحد എന്നാല്‍ എണ്ണത്തില്‍ ഏകന്‍ എന്ന് മാത്രമല്ല ഏത് നിലക്ക് നോക്കിയാലും ഏകന്‍ എന്ന അര്‍ത്ഥം ധ്വനിപ്പിക്കാനാണീ പ്രയോഗം അത് കൊണ്ട് തന്നെ അള്ളാഹുവെ കുറിച്ച് واحد എന്നോ أحد എന്നോ പറയുമ്പോള്‍ ഇതേ അര്‍ഥം ആണുദ്ദേശിക്കുന്നത്
ഈ വ്യത്യാസം ധ്വനിപ്പിക്കാന്‍ ഉതകുന്ന ഒരു പദം മലയാളത്തില്‍ ഇല്ല. ചുരുക്കത്തില്‍ ബഹുത്വത്തിന്റെയോ നാനാത്വത്തിന്റെയോ ഘടനയുടെയോ കലര്‍പ്പില്ലാത്ത ഏകനായുള്ളവന്‍ എന്ന് അഹദിനും എണ്ണത്തില്‍ മറ്റൊരു ഇണയില്ലാത്ത ഒരേ ഒരുവന്‍ എന്ന് വാഹിദിനും അര്‍ത്ഥമാകുന്നു. അള്ളാഹു ഏകനാണെന്നതിന്റെ തെളിവും വിശദീകരണവുമാണ് തുടര്‍ന്ന് പറയുന്നത്
2. اللَّهُ الصَّمَدُ
ഈ പദത്തെയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാവുന്ന ഒരു പദവും മലയാളത്തില്‍ കാണുന്നില്ല
ആരുടെയും ആശ്രയം വേണ്ടാത്ത –എല്ലാവരും അങ്ങോട്ട് ആശ്രയിക്കേണ്ടി വരുന്ന അജയ്യനായ-നിത്യശക്തനായ യജമാനന്‍ എന്നാണ് ചുരുക്കത്തില്‍ വിവക്ഷ. അതായത് യാതൊന്നിന്റെയും ഒരു തലത്തിലുള്ള ആശ്രയവും വേണ്ടാതിരിക്കുവാനും എല്ലാ വസ്തുക്കള്‍ക്കും അവനിലേക്ക് ആശ്രയം അനിവാര്യമായിത്തീരുവാനും ആവശ്യമായ എല്ലാ ഉല്‍കൃഷ്ട ഗുണങ്ങളും സമ്പൂര്‍ണ്ണമായുള്ള മഹാന്‍ എന്ന് സാരം
3. لَمْ يَلِدْ وَلَمْ يُولَدْ
അവന്‍ ഏതെങ്കിലും ഒന്നിന്റെ ജനയിതാവല്ല അഥവാ പിതാവോ മാതാവോ ബീജമോ ഒന്നും അല്ല.അവന്‍ മറ്റൊന്നില്‍ നിന്ന് ജന്യനായവനോ ഉണ്ടായവനോ അല്ല അവന്‍ ഇല്ലായ്മ വന്നിട്ടില്ലാത്ത അനാദ്യനാണ് നാശം വരാത്ത അനന്ത്യനാണ്.അത് കൊണ്ട് തന്നെ അവന്റെ അവതാരമോ സന്താനമോ ആയി യാതൊന്നും ഉണ്ടാകാവതല്ല. അങ്ങനെയുള്ള എല്ലാ സങ്കല്‍പ്പങ്ങളില്‍ നിന്നും അല്ലാഹു പരിശുദ്ധനത്രെ അവനല്ലാത്തതെല്ലാം അവന്റെ സൃഷ്ടികള്‍ മാത്രം! അള്ളാഹു ജനിപ്പിച്ചവനല്ല..(മര്‍യം ബീവിയെ പോലെ) മറ്റൊരാളാല്‍ ജനിപ്പിക്കപ്പെട്ടതുമല്ല(ഈസാ (അ)നെ പോലെ) അവരൊന്നും ദൈവങ്ങളാവാന്‍ യോഗ്യരല്ലെന്ന് ചുരുക്കം(റാസി)
അവനോട് തുല്യനായി ആരും (ഒന്നും)ഇല്ല
അവന്റെ സത്തയിലോ ഗുണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ അധികാരാവകാശങ്ങളിലോ സൃഷ്ടി –സംഹാര-നിയന്ത്രണാധികാരങ്ങളിലോ അറിവിലോ കഴിവിലോ ഒന്നും തന്നെ അവനു തുല്യമായി –പങ്കാളിയായി-ആരുമില്ല.ഒന്നുമി
അവനെ പോലെ ഒന്നുമില്ല അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു
ചുരുക്കത്തില്‍ ഈ അദ്ധ്യായം അള്ളാഹുവിന്റെ തൌഹീദിനെ ശക്തമായി സ്ഥാപിക്കുന്നതും ശിര്‍ക്കിനെ ശക്തമായി നിരാകരിക്കുന്നതുമാണ്
തൌഹീദ്(ഏകദൈവ വിശ്വാസം)എന്നാല്‍ സത്തയിലും വിശേഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും അള്ളാഹു ഏകനാണെന്ന് സുദൃഢമായി ഉറച്ച് വിശ്വസിച്ച് കൊണ്ട് അവനെ മാത്രം ആരാധിക്കലാണ്, ഇതിനെതിരായി ആരാധിക്കപ്പെടാന്‍ അര്‍ഹനാണെന്ന നിലയില്‍ അള്ളാഹുവിനു പങ്കാളികളെ സ്ഥാപിക്കലാണ് ശിര്‍ക്ക് .ഉണ്ടായിരിക്കല്‍ നിര്‍ബന്ധം എന്ന അര്‍ത്ഥത്തിലോ (അള്ളാഹുവിനു ഇല്ലായ്മ എന്നത് വരാന്‍ പറ്റില്ല എന്നത് വ്യക്തം അത് പോലെ നാശം വരാന്‍ പാടില്ലാത്ത ആരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുക)ആരാധിക്കപ്പെടാന്‍
നബി(صلى الله عليه وسلم ) തങ്ങള്‍ ഒരാള്‍ ഈ അദ്ധ്യായം ഓതുന്നത് കേട്ടപ്പോള്‍ സ്ഥിരപ്പെട്ടു എന്ന് പറയുകയും ,എന്ത് സ്ഥിരപ്പെട്ടു എന്ന് ചോദിച്ചപ്പോള്‍ സ്വര്‍ഗം സ്ഥിരപ്പെട്ടു എന്ന് പറയുകയും ചെയ്തു എന്ന് ഇമാം ബൈളാവി(رحمه الله) തന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്