سورة المسد
മക്കയില്‍ അവതരിച്ചു. ( സൂക്തങ്ങള്‍ 5 )
അവതരണ പശ്ചാത്തലം
وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ
തങ്ങളുടെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക എന്ന വാക്യം(അശ്ശുഅറാഅ് 214)അവതരിച്ചപ്പോള്‍ നബി(صلى الله عليه وسلم)സഫാ മലയില്‍ കയറി അടുത്ത കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി ‘ഞാന്‍ അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ച് നിങ്ങളെ താക്കീത് ചെയ്യാന്‍ അയക്കപ്പെട്ട ദൂതനാണ്’ എന്ന് അവരെ പൊതുവായും ഓരോരുത്തരെ പേര് വിളിച്ച് പ്രത്യേകമായും അറിയിച്ചു അപ്പോള്‍ നബി(صلى الله عليه وسلم ) യുടെ പിതൃവ്യനായ അബൂലഹബ് കൈകുടഞ്ഞെഴുന്നേറ്റ് കൊണ്ട് പറഞ്ഞു تبالك سائر الأيام ألهذا جمعتنا (എല്ലാ നാളുകളിലും നിനക്ക് നാശം ഇതിനാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത്’?)എന്ന്..ഇതിനെ തുടര്‍ന്നാണ് ഈ അദ്ധ്യായം അവതരിച്ചത്(ബുഖാരി, മുസ്‌ലിം)
അബൂലഹബ്, നബി(صلى الله عليه وسلم)യെ സമീപിച്ച് ഒരിക്കല്‍ ചോദിച്ചു.ഞാന്‍ ഈ മതത്തില്‍ വന്നാല്‍ എനിക്ക് എന്ത് ലഭിക്കും? മറ്റ് മുസ്‌ലിംകള്‍ക്ക് നല്‍കുന്നതൊക്കെ നല്‍കും എന്ന് നബി(صلى الله عليه وسلم) പറഞ്ഞുഅപ്പോള്‍ എനിക്ക് പ്രത്യേകത ഒന്നും ഇല്ലേ!? എന്ന് അയാള്‍ ചോദിച്ചു.നിങ്ങള്‍ എന്താണ് ആവശ്യപ്പെടുന്നതെന്ന് നബി(صلى الله عليه وسلم ) ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു എന്നെയും ഇവരെയും സമമാക്കിയ ഈ മതം നശിക്കട്ടെ എന്ന് ! . അപ്പോഴാണീ അദ്ധ്യായം അവതരിച്ചത് എന്നും ,
നബി(صلى الله عليه وسلم)യെ കാണാന്‍ വരുന്ന പലരും അബൂലഹബിനെ സമീപിച്ച് ഞങ്ങളേക്കാള്‍ മുഹമ്മദ്(صلى الله عليه وسلم)നെ നിങ്ങള്‍ക്ക് അറിയാമല്ലോ എന്ന് ചോദിക്കുമ്പോള്‍ അയാള്‍ പറയും മുഹമ്മദ് മഹാനുണയനും ആഭിചാരക്കാരനുമാണെന്ന്. അതിനാല്‍ നബി(صلى الله عليه وسلم)യെ കാണാന്‍ വരുന്ന പലരും കാണാതെ തിരിച്ച് പോകുമായിരുന്നു.എന്നാല്‍ ഒരു കൂട്ടം ആളുകള്‍ അബൂലഹബ് ഇങ്ങനെ നുണ പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്തായാലും മുഹമ്മദ്(صلى الله عليه وسلم)യെ കണ്ടിട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞുഅപ്പോള്‍ അബൂലഹബ് പറഞ്ഞു ഞങ്ങള്‍ മുഹമ്മദി(صلى الله عليه وسلم)നെ ഒരു പാട് ചികിത്സിച്ചു പക്ഷെ അവന്‍ നശിക്കുകയേ ഉള്ളൂ എന്ന്. അപ്പോഴാണ് അവതരിച്ചതെന്നും, അബൂലഹബ് ഒരിക്കല്‍ കല്ലു കൊണ്ട് നബിയെ എറിയാന്‍ ശ്രമിച്ചു അള്ളാഹു അത് തടഞ്ഞു.അങ്ങനെ നബി(صلى الله عليه وسلم)യെ എറിയാന്‍ ശ്രമിച്ചവന്റെ കൈ നശിക്കട്ടെ എന്ന് അര്‍ത്ഥം വരുന്ന അദ്ധ്യായം അവതരിച്ചു എന്നും അഭിപ്രായമുണ്ട്(ഖുര്‍ത്വുബി20/
അബൂലഹബിനെയും ഭാര്യയെയും സംബന്ധിച്ച് ആക്ഷേപിച്ച് കൊണ്ട് ഈ അദ്ധ്യായം അവതരിച്ചപ്പോള്‍ അബൂലഹബിന്റെ ഭാര്യ ദേഷ്യത്തോടെ നബി(صلى الله عليه وسلم)യെ അന്വേഷിച്ചിറങ്ങി.നബി(صلى الله عليه وسلم) കഅബയുടെ അടുത്ത് ഇരിക്കുകയായിരുന്നു സിദ്ദീഖ്(رضي الله عنه) കൂടെയുണ്ട്.കൈനിറയെ കല്ലുമായാണ് വരവ്.അടുത്ത് വന്നിട്ടും അവര്‍ക്ക് നബി(صلى الله عليه وسلم)യെ കാണാനായില്ല(അള്ളാഹു അവളുടെ കണ്ണിന് മറയിട്ടു) അവര്‍ അബൂബക്കറി(رضي الله عنه)നെ മാത്രമേ കണ്ടുള്ളൂ. അബൂബക്കര്‍ (رضي الله عنه)നോട് അവര്‍ പറഞ്ഞു നിന്റെ നേതാവ് മുഹമ്മദ് നബി(صلى الله عليه وسلم) എന്നെ ആക്ഷേപിക്കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞു. മുഹമ്മദി(صلى الله عليه وسلم)നെ കണ്ടാല്‍ ഈ കല്ല് കൊണ്ട് ഞാന്‍ മുഹമ്മദി(صلى الله عليه وسلم)ന്റെ വായില്‍ നിറക്കും.എന്നിട്ടവര്‍ ഇങ്ങിനെ പാടി .
مذمما عصينا - وأمره أبينا - ودينه قلينا
(ആക്ഷേപിക്കുന്നവനെ ഞങ്ങള്‍ ധിക്കരിക്കും .മുഹമ്മദ്ന്റെ കല്പനകളെ ഞങ്ങള്‍ വിസമ്മതിക്കുകയും, പഠിപ്പിക്കുന്ന മതത്തെ ഞങ്ങള്‍ വെറുക്കുകയും ചെയ്യും)
അങ്ങനെ അവര്‍ മടങ്ങിപ്പോയി.അപ്പോള്‍ അബൂബക്കര്‍ (رضي الله عنه) ചോദിച്ചു.നബിയേ! അവര്‍ തങ്ങളെ കണ്ടില്ലേ? നബി(صلى الله عليه وسلم) പറഞ്ഞുഅള്ളാഹു അവളുടെ കണ്ണിനെ എന്നെ തൊട്ട് തെറ്റിച്ചു(ഖുര്‍ത്വുബി.20/171)
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാന്‍ ആരംഭിക്കുന്നു
1. تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ
അബൂലഹബിന്റെ ഇരു കൈകളും നാശമടയട്ടെ. അവന്‍ നാശമടയുകയും ചെയ്തു.
നബി(صلى الله عليه وسلم) പ്രബോധനം തുടങ്ങിയ അന്ന് മുതല്‍ തന്നെ അവിടുത്തെ കഠിന ശത്രുവായി നില കൊണ്ടയാളാണ് പിതൃവ്യന്‍ അബൂലഹബ്(ല.അ). നബി(صلى الله عليه وسلم) ജനങ്ങള്‍ കൂടുന്നിടത്തൊക്കെ ചെന്ന് പ്രബോധനം നടത്തുമ്പോള്‍ അവിടെ ചെന്ന് മുഹമ്മദ്(صلى الله عليه وسلم) കള്ള വാദിയാണെന്നും ആരും അത് സ്വീകരിക്കരുതെന്നും ഇവന്‍ പറയുമായിരുന്നു.
നബി(صلى الله عليه وسلم)യുടെ അയല്‍ വാസിയായിരുന്ന അബൂലഹബ് അയല്‍പക്കബന്ധം പാലിച്ചില്ലെന്ന് മാത്രമല്ല പല മലിന വസ്തുക്കളും നബി(صلى الله عليه وسلم) യുടെ വീട്ടിലേക്ക് വലിച്ചെറിയുമായിരുന്നു ഖുറൈശി നേതാവു കൂടിയായ അബൂലഹബിനു നബി(صلى الله عليه وسلم) യെ ഉപദ്രവിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിന്നും നബി(صلى الله عليه وسلم)ക്കുമെതിരില്‍ അബൂലഹബിന്റെ ശത്രുത ഇത്രയും രൂക്ഷമായത് കൊണ്ട് തന്നെയാണ് അള്ളാഹു ഇവനെ പേരെടുത്ത് ആക്ഷേപിച്ചത്.നബി(صلى الله عليه وسلم)യോടുള്ള അവന്റെ വെറുപ്പ് കാരണത്താല്‍ അള്ളാഹു അവനെ വെറുത്തു. കോപിച്ചു. ഇതാണ് നമുക്കിതില്‍ നിന്ന് മനസിലാവുന്നത്.അബ്ദുല്‍ ഉസ്സാ എന്നായിരുന്നു ഇവന്റെ നാമം. ജ്വലിക്കുന്ന മുഖമായിരുന്നു അയാള്‍ക്ക്.അത് കൊണ്ടാണ് അബൂലഹബ്(ജ്വലിക്കുന്ന മുഖമുള്ളവന്‍ ) എന്ന് അറിയപ്പെട്ടത് നരകത്തിലെ തീജ്വാലയില്‍ കിടന്ന് പുളയുന്നവന്‍ എന്ന അര്‍ത്ഥത്തിലാണിത് എന്നും അഭിപ്രായമുണ്ട്(ഖുര്‍ത്വുബി20/
അറബികള്‍.കഠിനമായ പ്രതിഷേധ വേളകളില്‍ ശപിച്ച് പറയാറുള്ള വാക്കാണ് تبالك (നിനക്ക് നാശം) എന്നത് .അതേ വാക്ക് ഉപയോഗിച്ചാണ് അള്ളാഹു അവനെ ശപിച്ചത്.അവന്റെ കൈകള്‍ രണ്ടും നശിക്കട്ടെ എന്ന് പറഞ്ഞതിന്റെ താല്പര്യം അവന്‍ മുഴുവനും നശിക്കട്ടെ എന്നാണ്ഈ വചനത്തിലെ ഒന്നാമത്തെَ تَبَّتْ എന്നത് നശിക്കട്ടെ എന്ന് പ്രാര്‍ത്ഥനാരൂപത്തിലും രണ്ടാമത്തെ َتَبَّ എന്നത് നശിച്ചിരിക്കുന്നു എന്ന് വര്‍ത്തമാന രൂപത്തിലുമാണ് ഉപയോഗിച്ചിട്ടുള്ളത്
2. مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ
അവന്റെ സ്വത്തുക്കളും അവന്‍ സമ്പാദിച്ച് വെച്ചതും അവനു പ്രയോചനപ്പെട്ടില്ല.
ഇബ്നു അബ്ബാസ്(رضي الله عنه) പറയുന്നു.നബി(صلى الله عليه وسلم)തന്റെ അടുത്ത ബന്ധുക്കളെ സത്യത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അബൂലഹബ് പറഞ്ഞു. എന്റെ സഹോദര പുത്രന്‍ പറയുന്നത് സത്യമാണെങ്കില്‍ ഞാന്‍ എന്റെ ധനവും മക്കളെയും പകരം നല്‍കി അതിന്റെ ബുദ്ധിമുട്ടില്‍ നിന്ന് രക്ഷപ്പെടും എന്ന് പറഞ്ഞു അതിന്റെ മറുപടിയാണിത്(ഖുര്‍ത്വുബി 20/174). അവന്റെ ധനം, മക്കള്‍, സ്വാധീനം മുതലായതൊന്നും അവനു ഇവിടെ ഉപകരിച്ചില്ലെന്നും പരലോകത്ത് ഉപകരിക്കില്ലെന്നുമാണ് ഇവിടെ ഉണര്‍ത്തുന്നത്. ഇഹത്തില്‍ തന്നെ ഈ ഉപകരിക്കായ്മ അവനു അനുഭവപ്പെട്ടു. അവന്റെ മകനെ ശാമിലേക്കുള്ള യാത്രാ മദ്ധ്യേ നരി പിടിക്കുകയായിരുന്നു. അബൂലഹബ് തന്നെ വസൂരി പോലുള്ള ഒരു രോഗം പിടിച്ച് ദുര്‍ഗന്ധം നിമിത്തം ആളുകള്‍ അങ്ങോട്ട് അടുക്കാത്ത വിധം അവന്‍ അകറ്റപ്പെട്ടു. മരണം നടന്നപ്പോള്‍ ശവം സംസ്ക്കരിക്കാന്‍ പോലും ആളെക്കിട്ടാതെ ഈ നേതാവിനെ കൂലിക്കാരാണ് മറമാടിയത്. ബദ്‌ര്‍ യുദ്ധം കഴിഞ്ഞ് വൈകാതെ(യുദ്ധത്തില്‍ അവന്‍ പങ്കെടുത്തിരുന്നില്ല)അവന്‍ മരണപ്പെട്ടു.
3. سَيَصْلَى نَارًا ذَاتَ لَهَبٍ
ജ്വാലയുള്ള അഗ്നിയില്‍ അവന്‍ പിന്നീട് കിടന്നെരിയും.
ഈലോകത്തുണ്ടായ നാണക്കേടുകള്‍ക്ക് പുറമെ പരലോകത്ത് അവന്‍ കത്തിജ്ജ്വലിക്കുന്ന നരകത്തില്‍ കിടന്നെരിയും എന്നാണ് അള്ളാഹു ഉണര്‍ത്തുന്നത്
4. وَامْرَأَتُهُ حَمَّالَةَ الْحَطَبِ
അവന്റെ ഭാര്യയും (അഗ്നിയില്‍ കടന്നെരിയും).അതെ ആ വിറകു ചുമക്കുന്നവള്‍.
അവനു യോജിച്ച കൂട്ട് തന്നെയായിരുന്നു തന്റെ ഭാര്യ. ഉമ്മു ജമീല്‍ .അബൂസുഫ് യാന്‍ (رضي الله عنه)ന്റെ സഹോദരിയായിരുന്ന അവള്‍ ഭര്‍ത്താവിനെ പോലെ അള്ളാഹുവിന്റെ ശാപത്തിനു അര്‍ഹയായി ഭര്‍ത്താവിനൊപ്പം നരകത്തില്‍ പ്രവേശിക്കുമെന്നാണ് അള്ളാഹു ഉണര്‍ത്തുന്നത്.വിറക് ചുമക്കുന്നവള്‍ എന്ന് അവളെ വിശേഷിപ്പിച്ചത് അവളെ നിന്ദിച്ചതാണ് ഏഷണിക്കാരെ സംബന്ധിച്ച് വിറകുണ്ടാക്കുന്നവര്‍ എന്ന് അറബികള്‍ പ്രയോഗിക്കാറുണ്ടെന്നും അതനുസരിച്ച് ഏഷണിക്കാരി എന്ന അര്‍ത്ഥത്തിലാണ് ആവാക്ക് ഉപയോഗിച്ചതെന്നുമാണ്വ്യാഖ്യാതാ
അവളുടെ കഴുത്തില്‍ ഈത്തപ്പന നാരിനാല്‍ പിരിച്ച ഒരു കയര്‍ ഉണ്ടായിരിക്കുന്നതാണ്
വിറക് ചുമക്കുന്നവള്‍ അതിനുള്ള കയര്‍ കൊണ്ട് നടക്കുമല്ലൊ അതാണ് അവളുടെ കഴുത്തില്‍ പിരിച്ച കയറുണ്ടെന്ന് പറഞ്ഞത് .നരകത്തിലുള്ള അവളുടെ ശിക്ഷയുടെ കാര്യമാണുദ്ദേശിച്ചതെന്നും അഭിപ്രായമുണ്ട് ഏത് അര്‍ത്ഥത്തിലായാലും നബി(صلى الله عليه وسلم)ക്കെതിരില്‍ ഈ ലോകത്ത് പ്രവര്‍ത്തിച്ച അവള്‍ക്ക് അതിനനുസരിച്ചുള്ള ശിക്ഷ തന്നെ പരലോകത്ത് ലഭിക്കും
വിറക് ചുമക്കുന്നവള്‍ അതിനുള്ള കയര്‍ കൊണ്ട് നടക്കുമല്ലൊ അതാണ് അവളുടെ കഴുത്തില്‍ പിരിച്ച കയറുണ്ടെന്ന് പറഞ്ഞത് .നരകത്തിലുള്ള അവളുടെ ശിക്ഷയുടെ കാര്യമാണുദ്ദേശിച്ചതെന്നും അഭിപ്രായമുണ്ട് ഏത് അര്‍ത്ഥത്തിലായാലും നബി(صلى الله عليه وسلم)ക്കെതിരില്‍ ഈ ലോകത്ത് പ്രവര്‍ത്തിച്ച അവള്‍ക്ക് അതിനനുസരിച്ചുള്ള ശിക്ഷ തന്നെ പരലോകത്ത് ലഭിക്കും