سورة الكافرون
രാത്രി ഉറങ്ങാന്‍ സമയത്തും ഈ സൂറത്ത് ഓതാന്‍ നബി(صلى الله عليه وسلم) നിര്‍ദ്ദേശിച്ചതായി കാണാം. ഖുര്‍ആനിന്റെ നാലിലൊന്നിനോട് കിടപിടിക്കുന്ന അദ്ധ്യായമാണിതെന്ന് നബി(صلى الله عليه وسلم)പറഞ്ഞിട്ടുണ്ട്. ഇമാം റാസി(رحمه الله)എഴുതുന്നു. ഖുര്‍ആന്‍ കല്പനകളും വിരോധങ്ങളും അടങ്ങിയതാണ് , ഇത് രണ്ടും ഹൃദയവുമായും അവയവങ്ങളുമായി ബന്ധപ്പെടുന്നു ഈ സൂറത്ത് ഹൃദയങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിരോധത്തിന്റെ മേല്‍ അറിയിക്കുന്നതിനാല്‍ ഇത് ഖുര്‍ആനിന്റെ നാലിലൊന്ന് എന്ന് ഈ സൂറത്തിനെ കുറിച്ച് പറയാം(റാസി 32/126)
യാത്ര പുറപ്പെടുമ്പോള്‍ കാഫിറൂന്‍ . നസ്ര്‍ , ഇഖ് ലാസ്, ഫലഖ്, നാസ് എന്നീ അഞ്ച് സൂറത്തുകള്‍ പാരായണം ചെയ്യാന്‍ നബി(صلى الله عليه وسلم)നിര്‍ദ്ദേശിച്ചതായി ജുബൈറുബ്നു മുത്ഇം(رحمه الله)പറഞ്ഞതായി ഇമാം ഖുര്‍ത്വുബി(رحمه الله)പറയുന്നു(ഖുര്‍ത്വുബി.20/
ഈ സൂറത്തിന്റെ അവതരണ പാശ്ചാത്തലമായി വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നതിങ്ങനെ. ഒരിക്കല്‍ ചില ഖുറൈശി പ്രമുഖര്‍ (വലീദ് ബിന്‍ അല്‍ മുഗീറ, ആസ്വി ബിന്‍ വാഇല്‍ , അസ് വദ് ബിന്‍ അബ്ദില്‍ മുത്തലിബ്, ഉമയ്യത്തുബിന്‍ ഖലഫ് എന്നിവര്‍ ) നബി(صلى الله عليه وسلم)യുടെ അടുത്ത് വന്ന് ഇപ്രകാരം പറഞ്ഞു.മുഹമ്മദേ!(صلى الله عليه وسلم) നിങ്ങള്‍ പറയുന്ന ദൈവത്തിനു ഒരു കൊല്ലം ഞങ്ങള്‍ ആരാധിക്കാം ഞങ്ങളുടെ ദൈവങ്ങളെ ഒരു കൊല്ലം താങ്കളും ആരാധിക്കുക.താങ്കള്‍ പരിചയപ്പെടുത്തുന്ന ദൈവമാണ് സത്യമെങ്കില്‍ അതില്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ ദൈവങ്ങളാണ് സത്യമെങ്കില്‍ അതില്‍ താങ്കള്‍ക്കും ഭാഗഭാക്ക് ആവാമല്ലോ! ഈ സംഭവത്തെ തുടര്‍ന്ന് ഇറങ്ങിയ അദ്ധ്യായമാണിത്
1. قُلْ يَا أَيُّهَا الْكَافِرُونَ
(നബിയേ)പറയുക. ഹേ സത്യ നിഷേധികളേ..
ഇമാം റാസി(رحمه الله) എഴുതുന്നു. നബി(صلى الله عليه وسلم)യോട് അള്ളാഹു കല്പിച്ചത് ജനങ്ങളോട് വളരെ മയത്തിലും മമതയിലും പെരുമാറാനാണ്. നബി(صلى الله عليه وسلم) ലോകത്തിനു തന്നെ അനുഗ്രഹമാണ്.സംവദിക്കുമ്പോള്‍ ഏറ്റവും നല്ല നിലയില്‍ സംവദിക്കണം എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞത് എന്നിരിക്കെ ഹേ!അവിശ്വാസികളേ.. എന്ന ഈ ശൈലി അതിനെതിരല്ലേ എന്ന ചോദ്യമുണ്ട്. അതിന്റെ നിവാരണമായി ധാരാളം മറുപടികള്‍ ഉണ്ട്. (1) ഹേ, അവിശ്വാസികളേ! എന്ന് വിളിക്കാനാണ് അള്ളാഹു കല്പിച്ചത് തങ്ങള്‍ സ്വന്തം വകയില്‍ വിളിച്ചതല്ല. (2) നബി(صلى الله عليه وسلم)യെ ആക്ഷേപിച്ച് ശത്രുക്കള്‍ വേരറ്റവര്‍ എന്ന്(ഇതിനു തൊട്ടു മുമ്പത്തെ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട് )ആക്ഷേപിച്ചപ്പോള്‍ അതിനു മറുപടി അള്ളാഹു പറഞ്ഞു. തങ്ങളെ അധിക്ഷേപിക്കുന്നവരാണ് വേരറ്റവര്‍ എന്ന്. അള്ളാഹുവിനു പങ്കാളികളെ സ്ഥാപിച്ച് അള്ളാഹുവിനെ ആക്ഷേപിച്ച മുശ് രിക്കുകള്‍ക്ക് മറുപടി തങ്ങള്‍ പറയൂ എന്നാണ് അള്ളാഹു ഇവിടെ ഉദ്ദേശിച്ചത്. (3) നബി(صلى الله عليه وسلم) തന്റെ കുടുംബത്തോട് അതിരറ്റ സ്നേഹം ഉള്ള ആളാണെന്ന് എല്ലാവര്‍ക്കും അറിയാം.നബി(صلى الله عليه وسلم)യാണെങ്കില്‍ ഒരിക്കലും കള്ളം പറയില്ലെന്നും അവര്‍ക്കറിയാം എന്നിട്ടും നബി(صلى الله عليه وسلم) അവരെ അവിശ്വാസികളേ.. എന്ന് വിളിച്ചാല്‍ അവര്‍ വിശ്വാസത്തില്‍ തകരാറ് സംഭവിച്ചവര്‍ തന്നെ എന്ന് എല്ലാവര്‍ക്കും മനസിലാവുകയും ചിലര്‍ക്കെങ്കിലും തെറ്റില്‍ നിന്ന് മാറാന്‍ പ്രചോദനമാവുകയും ചെയ്യും എന്നതിനാലാണ് അങ്ങനെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇമാം ഇബ്നു കസീര്‍ (رحمه الله)എഴുതുന്നു ഇവിടെ പറഞ്ഞ കാഫിറുകള്‍ (അവിശ്വാസികള്‍) എന്നതിന്റെ പരിധിയില്‍ ഭൂമുഖത്തുള്ള എല്ലാ കാഫിറും പെടും പക്ഷെ ഇവിടെ നേരിട്ടുള്ള സംബോധനം ഖുറൈശി നേതാക്കളോടാണെന്ന് മാത്രം(ഇബ്നു കസീര്‍ 4/822)
2. لَا أَعْبُدُ مَا تَعْبُدُونَ
നിങ്ങള്‍ ആരാധിച്ചു വരുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല
3. وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
ഞാന്‍ ആരാധിച്ചു വരുന്നവനെ നെ നിങ്ങളും ആരാധിക്കുന്നില്ല
4. وَلَا أَنَا عَابِدٌ مَّا عَبَدتُّمْ
നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ (ഭാവിയില്‍ ) ആരാധിക്കുകയില്ല
5. وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
ഞാന്‍ ആരാധിക്കുന്നവനെ നിങ്ങളും(ഭാവിയില്‍ ) ആരാധിക്കുകയില്ല
ഇസ്~ലാമിന്റെ പരിശുദ്ധ സന്ദേശങ്ങള്‍ പ്രബോധനം ചെയ്യുവാനും നടപ്പില്‍ വരുത്താനുമാണല്ലോ നബി(صلى الله عليه وسلم) നിയോഗിക്കപ്പെടുന്നത് എന്നാല്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമ പരിഗണന നല്‍കപ്പെട്ടിട്ടുള്ളതും ശിര്‍ക്കിനെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് തൌഹീദ് സ്ഥാപിക്കുക എന്നതാണ് മറ്റുള്ളതെല്ലാം ഈ ലക്ഷ്യത്തിന്റെ വിശദാംശങ്ങളും അനിവാര്യ ഫലങ്ങളുമാണ്. ആരാധിക്കപ്പെടാന്‍ അര്‍ഹന്‍ അള്ളാഹു മാത്രം എന്ന തൌഹീദും പല ദൈവങ്ങളെ സ്ഥാപിക്കുന്ന ശിര്‍ക്കും തമ്മില്‍ ഭാഗികമോ നാമമാത്രമോ ആയ നീക്ക് പോക്കുകള്‍ പോലും പാടില്ല എന്ന വ്യക്തമായ പ്രഖ്യാപനമാണീ അദ്ധ്യായത്തില്‍ അടങ്ങിയിട്ടുള്ളത് .ശിര്‍ക്കെന്ന ബഹുദൈവത്വത്തെ നിരാകരിക്കുന്ന ഈ സൂറത്തും ഏകദൈവ സിദ്ധാന്തത്തെ വിശദീകരിക്കുന്ന സൂറത്തുല്‍ ഇഖ് ലാസും തമ്മിലൂള്ള ബന്ധം ഈ വിശദീകരണത്തില്‍ നിന്ന് വ്യക്തമാവുമല്ലോ. അത് കൊണ്ട് തന്നെയാണ് നേരത്തെ സൂചിപ്പിച്ച സുറത്തുല്‍ കാഫിറൂന്‍ ഓതേണ്ട നിസ്ക്കാരങ്ങളുടെയെല്ലാം രണ്ടാം റക് അത്തില്‍ സൂറത്തുല്‍ ഇഖ് ലാസ് പാരായണം ചെയ്യല്‍ സുന്നത്തായത്.
നിങ്ങള്‍ ആരാധിച്ച് കൊണ്ടിരിക്കുന്ന വസ്തുക്കളെയൊന്നും ഞാന്‍ ആരാധിക്കുന്നില്ല അതിനു ഞാന്‍ തയാറല്ല.ഞാന്‍ ആരാധിക്കുന്നത് അള്ളാഹുവിനെ മാത്രമാണ് അവനെ നിങ്ങളും ആരാധിക്കുന്നില്ല(അഥവാ നബി(صلى الله عليه وسلم)പരിജയപ്പെടുത്തിയ അള്ളാഹുവിനെ അവര്‍ ആരാധിക്കുന്നില്ല. അവര്‍ അള്ളാഹു എന്ന് പറഞ്ഞത് പങ്കാളികളുള്ള ഒരു അള്ളാഹുവാണ് അത് നബി(صلى الله عليه وسلم) പരിചയപ്പെടുത്തിയ അള്ളാഹു അല്ല.നബി(صلى الله عليه وسلم) പരിചയപ്പെടുത്തിയ അള്ളാഹുവിനെ വിശ്വസിക്കാതെ അള്ളാഹുവിലുള്ള വിശ്വാസം പരിഗണിക്കപ്പെടുകയുമില്ല.) ഭാവിയില്‍ ഇപ്പോഴുള്ള നിലപാട് തന്നെ തുടരും എന്നാണ് രണ്ടാമതും ഞാന്‍ ആരാധിക്കുന്നവനെ നിങ്ങളോ നിങ്ങള്‍ ആരാധിക്കുന്നവയെ ഞാനോ ആരാധിക്കില്ലെന്ന് രണ്ടാമത് പറഞ്ഞത്. ആദ്യം പറഞ്ഞതിനെ ശക്തിപ്പെടുത്താന്‍ വേണ്ടി ആവര്‍ത്തിച്ച് പറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ടവരും നിങ്ങളുടെ തന്നിഷ്ടത്തിനനുസരിച്ചുള്ള ആരാധനാ രീതികള്‍ ഞാന്‍ അനുകരിക്കുകയില്ലെന്നും എന്റെ ആരാധനാമുറകള്‍ നിങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് രണ്ടാമത് പറഞ്ഞതിന്റെ അര്‍ത്ഥമെന്നും വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
6. لَكُمْ دِينُكُمْ وَلِيَ دِينِ
നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം
നിങ്ങള്‍ക്ക് നിങ്ങളുടെ മതവും നടപടി ക്രമങ്ങളും എനിക്ക് എന്റെ മതവും നടപടിക്രമവും ഞാന്‍ ചെയ്തതിന്റെ ഫലം ഞാനും നിങ്ങള്‍ ചെയ്യുന്നതിന്റെ ഫലം നിങ്ങളും അനുഭവിക്കും എന്ന് സാരം. ഇമാം ത്വബ് രി(رحمه الله) എഴുതുന്നു.നബി(صلى الله عليه وسلم) തങ്ങള്‍ എനിക്ക് എന്റെ മതം എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം ഞാന്‍ അത് ഒരിക്കലും കയ്യൊഴിക്കില്ലെന്നും അതിലായി തന്നെ ജീവിച്ച് മരിക്കുമെന്നും അതേ സമയം നിങ്ങള്‍ വഴികേടിലായി സീല്‍ ചെയ്യപ്പെട്ടവരും അതിലായി മരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നും അള്ളാഹുവിന്റെ അറിവിൽല്‍ ഉണ്ടെന്നുള്ള വ്യക്തമായ പ്രഖ്യാപനമാണ് ഇതിലൂടെ നബി(صلى الله عليه وسلم) നടത്തുന്നത്(ത്വബ് രി 15/374)
ഇവിടെ ഒരു ചോദ്യമുണ്ട്. അവിശ്വാസികള്‍ക്ക് അവിശ്വാസത്തില്‍ നിലകൊള്ളാനുള്ള അനുവാദം കൊടുക്കുകയല്ലേ ഇവിടെ ചെയ്യുന്നത്.നബി(صلى الله عليه وسلم) നിയോഗിക്കപ്പെട്ടത് തന്നെ അവിശ്വാസം നിര്‍മ്മാര്‍ജ്ജനം ചെയ്യാനല്ലേ ആസ്ഥിതിക്ക് തങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ മതവുമായി നടന്നോളൂ എന്ന് എങ്ങനെ പറയും?
ഇത്തരം ധാരാളം ഉണ്ട് ഈ ചോദ്യത്തിന്. (1) ഇത് അവര്‍ക്കുള്ള താക്കീതാണ് അനുവാദമല്ല.അതായത് നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്ത് ശിക്ഷ വാങ്ങാന്‍ തയാറാവൂ എന്നാണ് (2)ഞാന്‍ നിങ്ങളെ സത്യത്തിലേക്കും രക്ഷയിലേക്കും ക്ഷണിക്കുന്നു,എന്നാല്‍ അത് സ്വീകരിക്കാന്‍ മനസില്ലാത്ത നിങ്ങള്‍ എന്നെ ശിര്‍ക്കിലേക്ക് വിളിക്കണ്ട എന്നാണ്. (3) നിങ്ങള്‍ക്ക് നാശമാണ് നല്ലതായി തോന്നുന്നതെങ്കില്‍ നിങ്ങള്‍ അത് സ്വീകരിക്കൂ.യഥാര്‍ത്ഥത്തില്‍ നന്മയായ സത്യം ഞാന്‍ ഒഴിവാക്കില്ല(റാസി 32/136)
പരസ്പരം എന്തെങ്കിലും സംസാരിക്കുമ്പോള്‍ ഒരു ഉപമയായി ഈ സൂക്തം ചിലര്‍ ഉന്നയിക്കാറുണ്ട്. അത് അനുവദനീയമല്ല കാരണം ഖുര്‍ ആന്‍ ഉപമയാക്കാനുള്ളതല്ല മറിച്ച് ചിന്തിച്ച് അതിന്റെ താല്പര്യാനുസരണം പ്രവര്‍ത്തിക്കാനുള്ളതാണ്(റാസി 32/137)
ഈ അദ്ധ്യായം പാരായണം ചെയ്തവര്‍ ഖുര്‍ ~ആനിന്റെ നാലിലൊരു ഭാഗം ഓതിയവനെ പോലെയാണെന്നും ശല്യക്കാരായ പിശാചുക്കള്‍ അവനെ വിട്ട് അകലുമെന്നും ശിര്‍ക്കില്‍ നിന്ന് അവന്‍ മോചിതനാവുമെന്നും നബി(صلى الله عليه وسلم) പറഞ്ഞിട്ടുണ്ട്(ബൈളാവി 2/626)